Friday
22 Feb 2019

സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ശ്രമം

By: Web Desk | Thursday 6 December 2018 7:59 PM IST

ഫറോക്ക്: കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കപ്പലങ്ങാടിയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കൈയ്യേറുവാന്‍ ശ്രമം.വ്യാഴാഴ്ച രാവിലെയാണ് ഭൂമി കൈയ്യേറ്റം പൊതുജന ശ്രദ്ധയില്‍ പെട്ടത്.വിവരം അറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍, വൈസ്പ്രസിഡന്റ് എം നിഷ, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍ എന്നിവര്‍ സ്ഥലത്തെത്തി. കൈയ്യേറ്റത്തിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് താലൂക്ക് തഹസീല്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related News