Web Desk

ചെന്നൈ

December 16, 2019, 7:13 pm

സ്ത്രീകൾ അറിയാൻ, ‘സ്വൽപ്പം മിനുങ്ങിയ ശേഷം’ ആരും അറിയാതെ വണ്ടിയുമെടുത്ത് പോകാമെന്ന് കരുതേണ്ട, പിടി വീഴും

Janayugom Online

റോഡുകളിൽ പുരുഷ ഡ്രൈവർമാർ നേരിടുന്നത് പോലൊരു പരിശോധനാ നടപടികൾ പലപ്പോഴും വനിതാ ഡ്രൈവർമാർക്ക് നേരിടേണ്ടി വരാറില്ല. അത് കൊണ്ട് തന്നെ നിയമലംഘനം നടത്തുന്ന സ്ത്രീകൾ അനായാസം രക്ഷപ്പെട്ട് പോകുന്നുണ്ട്. ഈ ഘട്ടത്തിലാണ് മദ്യപിച്ച് വാഹനം ഓടിക്കുന്ന സ്ത്രീകളെ പൊക്കാൻ പ്രത്യേക വനിതാ ട്രാഫിക് പോലീസ് സ്ക്വാഡ് ഇറക്കുന്നത്. ചെന്നൈ പൊലീസാണ് ഈ സവിശേഷ ടീമിനെ ഒരുക്കുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്ന സ്ത്രീകളെ ട്രാഫിക് പൊലീസ് തടയുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് സ്പെഷ്യൽ സ്ക്വാഡിനെ രംഗത്തിറക്കുന്നത്. തിരക്കേറിയ റോഡുകളിലൂടെ മദ്യപിച്ച് വാഹനം ഓടിച്ചാലും സ്ത്രീ ഡ്രൈവർമാർ രക്ഷപ്പെടുന്നതാണ് രീതി. എന്നാൽ തങ്ങളുടെ കൈകൾ കെട്ടിയിട്ട അവസ്ഥയിലാണെന്ന് ട്രാഫിക് പൊലീസ് ന്യായീകരിക്കുന്നു. ‘വനിതാ പൊലീസ് ഒപ്പമില്ലാത്ത ഘട്ടങ്ങളിൽ സ്ത്രീ ഡ്രൈവർമാരെ തടയാറില്ല’, പൊലീസ് ഇൻസ്പെക്ടർ ശരത് കുമാർ സമ്മതിക്കുന്നു.

പരാതി വ്യാപകമായതോടെയാണ് വനിതാ പൊലീസിനെ ഉൾപ്പെടുത്തി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കുന്നത്. ഒരു വനിതാ സബ് ഇൻസ്പെക്ടറും, ഹെഡ് കോൺസ്റ്റബിളും, രണ്ട് വനിതാ കോൺസ്റ്റബിളുമാരും ഉൾപ്പെടുന്നതാണ് സംഘം. ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസിൽ 100ൽ താഴെ വനിതാ പോലീസുകാരാണുള്ളത്.

പബ്ബുകളിൽ നിന്നും മറ്റും മദ്യപിച്ച് മടങ്ങുന്ന വനിതാ ഡ്രൈവർമാരെ സാധാരണ പരിശോധനയിൽ പിടികൂടാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ പൊലീസ്. ഈ വിവേചനത്തിന് വനിതാ പോലീസുകാർ രംഗത്തിറങ്ങി പരിഹാരം കാണാൻ ഒരുങ്ങുകയാണ്.

you may also like this video