ഒരു നിമിഷം ചിന്തിക്കാം ഒന്നും ‘ആപ്പി‘ലാവാതിരിക്കാന്‍

Web Desk
Posted on August 06, 2018, 1:11 pm

നമ്മുടെ സ്വകാര്യതയിലെ ഒരു പ്രധാനഘടകമാണ് മൊബൈല്‍ ഫോണുകള്‍. എന്നാല്‍ ഫോണിലെ ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നമുക്കറിയില്ല. ഉടമയുടെ സമ്മതത്തോടെയും അല്ലാതെയും മൊബൈല്‍ ഫോണുകളില്‍ അപ്പുകള്‍ ഡൗണ്‍ലോഡ് ആകുന്നുവെന്നതാണ് വാസ്തവം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഏതൊരു ഉപഭോക്താവും സഹായം തേടുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിനെയാണ്.  സുരക്ഷിതമല്ലാ എന്ന കാരണത്താല്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന്  2017 ല്‍ നീക്കം ചെയ്തത്  ഏഴുലക്ഷത്തിലേറെ ആപ്പുകളാണ്. ഇത് 2016 ല്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്യപ്പെട്ട ആപ്പുകളുടെ എണ്ണത്തെക്കാള്‍ 70 ശതമാനം കൂടുതലുമാണ്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഫോണുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നത്. ഇതിനു പുറമെ വെബ് സൈറ്റുകളും മറ്റും ഉപോയിഗിക്കുമ്പോള്‍ നമ്മുടെ അനുവാദം ഇല്ലാതെ തന്നെ ആപ്പുകള്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ആകാറുമുണ്ട്. ഇത്തരത്തിലുള്ള ആപ്പുകള്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരുമാണ്. ഫേസ്ബുക്ക്, ജീമെയില്‍ എന്നിവയുടെ ഉപയോഗശേഷം ലോഗൗട്ട് നല്‍കി പുറത്ത് പോകാതിരുക്കുന്നും ഇത്തരം ആപ്പുകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു സാങ്കേതിക വിദ്യക്ക് മുന്നില്‍ നമ്മല്‍ ജാഗരൂകരായെ മതിയാകു. അശ്രദ്ധമായി ആപ്പുകള്‍ ഫോണുകളില്‍ കുത്തിനിറക്കുന്ന പ്രവണത നമ്മള്‍ ഒഴിവാക്കണം. തീരെ സുരക്ഷിതമാല്ലാത്തതും വിനാശകാരികളുമായ മൊബൈല്‍ അപ്പുകളെ ഒഴിവാക്കണമെന്നാണ് സൈബര്‍ വിദഗ്ദരും പറയുന്നത്.