18 September 2024, Wednesday
KSFE Galaxy Chits Banner 2

സൂം ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാണ്

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2022 6:41 pm

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സൂം സൈബർ ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ട്. ഉടൻ തന്നെ നിങ്ങളുടെ സൂം ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയത്. സിഇആർടി-ഇൻ അനുസരിച്ച്, സൂമിന്റെ വീഡിയോകളിലും ഓഡിയോകളിലും ഹാക്കമാരുടെ നിരീക്ഷണത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് അപകട സാധ്യതയ്ക്ക് കാരണം. സൂമും ഉപയോക്താക്കള്‍ എത്രയും വേഗം ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ നിര്‍ദ്ദേേശം നല്‍കി. ഐടി മന്ത്രാലയം പറയുന്നതനുസരിച്ച്,  ഓഡിയോ, വീഡിയോ ഫീഡുകളുടെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്ത് ആപ്പില്‍ മറ്റ് പങ്കാളികള്‍ക്ക് ദൃശ്യമാകാത്ത തരത്തില്‍ ഹാക്കര്‍മാര്‍ക്ക് മീറ്റിംഗില്‍ ചേരാന്‍ അനുവദിക്കുന്നതായി കണ്ടെത്തി. ഇത് വീഡിയോ അല്ലെങ്കിൽ ഓഡിയോ മീറ്റിംഗുകള്‍ തടസ്സപ്പെടുത്തിയേക്കാം.

CVE-2022–28758, CVE-2022–28759, CVE-2022–28760 എന്നിങ്ങനെയാണ് സർക്കാരും സൂമും ഈ സൈബര്‍ ആക്രമണത്തെ തിരിച്ചറിഞ്ഞത്. ഇത് സൂമിന്റെ ഓൺ‑പ്രിമൈസ് മീറ്റിംഗ് കണക്റ്റർ (MMR)നെ ബാധിച്ചേക്കാം. യഥാർത്ഥത്തിൽ, ഓൺ‑പ്രിമൈസ് മീറ്റിംഗ് കണക്ടർ MMR‑ൽ, ഓർഗനൈസേഷൻ മീറ്റിംഗ് കണക്റ്റർ വെർച്വൽ മെഷീനെ ആന്തരിക കമ്പനി നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്നതായി സൂം റിപ്പോർട്ട് ചെയ്തു. ഇതിലൂടെ കമ്പനികൾക്ക് സ്വകാര്യ ക്ലൗഡിൽ മീറ്റിംഗുകൾ നടത്താൻ കഴിയും. എന്നാൽ, സെപ്തംബർ 19ന് സർക്കാർ ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 13ന് തന്നെ സൂമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എങ്ങനെ സൂം അപ്ഡേറ്റ് ചെയ്യാം.…

  • Win­dows, macOS അല്ലെങ്കിൽ Lin­ux എന്നിവയിൽ സൂം അപ്‌ഡേറ്റ് ചെയ്യാൻ, സൂമിലേക്ക് ലോഗിൻ ചെയ്യുക.
  • ക്ലയന്റിലേക്ക് പോയി അവിടെ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
  • അപ്‌ഡേറ്റിനെക്കുറിച്ചുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • സൂം ഡൗൺലോഡ് ചെയ്ത് അത് ഇൻസ്റ്റാൾ ചെയ്യുക.

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളെ അപ്‌ഡേറ്റ് ചെയ്യാൻ, ഗൂഗില്‍ പ്ലേസ്റ്റോര്‍ അല്ലെങ്കിൽ ആപ്പിള്‍ ആപ്പ് സ്റ്റോറിൽ പോയി ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. അതേസമയം, ഉപയോക്താക്കൾ ഗൂഗിൾ ക്രോം വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും സിഇആർടി-ഇൻ അറിയിച്ചു.

Eng­lish Summary:Attention Zoom app users; You are under the sur­veil­lance of hackers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.