സുപ്രിം കോടതി ഉൾപ്പടെ രാജ്യത്തെ എല്ലാ കോടതികളിലും വനിതാ ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. വനിതകൾക്ക് എതിരായ പീഡന കേസുകളിൽ സന്തുലിതവും ഇരകളുടെ വികാരങ്ങളും മനസിലാക്കി കൊണ്ടുള്ള തീരുമാനമെടുക്കാൻ ഇത് സഹായകരമാകുമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായി ഇരയുടെ കൈയ്യിൽ രാഖി കെട്ടി നൽകണം എന്ന വ്യവസ്ഥ ഉത്തരവിൽ രേഖപെടുത്തിയ മധ്യപ്രദേശ് ഹൈക്കോടതി നടപടിക്കെതിരെ നൽകിയ ഹർജിയിൽ എഴുതി നൽകിയ വാദത്തിൽ ആണ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്.
സുപ്രീം കോടതിയിൽ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34 ആണ്. നിലവിൽ 2 വനിതാ ജഡ്ജിമാർ മാത്രമേ ഉള്ളുവെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. സുപ്രീം കോടതിക്ക് ഇത് വരെ ഒരു വനിത ചീഫ് ജസ്റ്റിസിനെ ലഭിച്ചിട്ടില്ല എന്നും അറ്റോർണി ജനറൽ പറഞ്ഞു.
English summary; attorni general statement suprim court
You may also like this video;