ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. 45 ലക്ഷം ഭക്തർ പങ്കെടുക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടൽ. രാവിലെ 10. 20ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. അതോടെ ക്ഷേത്രത്തിന് ചുറ്റുമുള്ള പത്ത് കിലോമീറ്ററോളം പ്രദേശം യാഗശാലയാകും. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം. രാത്രി 7.30ന് കുത്തിയോട്ടം ചൂരൽകുത്ത് ആരംഭിക്കും. രാത്രി 10. 30 നാണ് പുറത്തെഴുന്നള്ളിപ്പ്.
സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ക്ഷേത്രപരിസരത്തും നഗരത്തിലും ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ഇത്തവണ പൊങ്കാല നടക്കുന്നത്. ഭക്തജനങ്ങൾ കൂടുതലായി ഇടപഴകുന്ന സാഹചര്യമുള്ളതിനാൽ രോഗലക്ഷണങ്ങളുള്ളവർ പൊങ്കാലയ്ക്ക് വരരുതെന്നും വിദേശികൾ ഹോട്ടലുകളിൽ പൊങ്കാലയിടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ആറ്റുകാൽ ക്ഷേത്രപരിസരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പൊങ്കാല പ്രദേശങ്ങളിൽ 23 മെഡിക്കൽ ടീമിനെയും 18ഓളം ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
English Summary; Attukal Pongala 2020 today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.