ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ച. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആചാരങ്ങള്‍ പാലിച്ച് പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പൊങ്കല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50 ന് ക്ഷേത്രത്തില്‍ സജ്ജീകരിച്ച പണ്ടാര അടുപ്പില്‍ തീ കത്തിക്കും.
ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദ്യം. അന്നു രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28 ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കുന്നതല്ല.
english summary;Attukal Pongala on February 27
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.