October 2, 2022 Sunday

Related news

August 26, 2022
July 16, 2022
March 20, 2021
February 13, 2021
December 27, 2020
October 21, 2020
July 28, 2020
March 13, 2020
February 8, 2020

അതുൽകുമാർ അഞ്ജാൻ ആശുപത്രിയിൽ

Janayugom Webdesk
ലഖ്നൗ
July 28, 2020 10:30 pm

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ അതുൽകുമാർ അഞ്ജാൻ ആശുപത്രിയിൽ. അർബുദ ബാധിതനായ അതുൽ കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സിപിഐ യു പി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഫോണ്ഡേ അറിയിച്ചു.

സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി സത്യനാരായണ സിങും ഭാര്യയും മകനും കോവിഡ് ബാധിതരായി പട്ന എയിംസിൽ ചികിത്സയിലാണ്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറുമായി ഇവരുടെ ചികിത്സാ കാര്യങ്ങൾ സംബന്ധിച്ച് സംസാരിച്ചു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവും മുൻ രാജ്യസഭാംഗവുമായ അസീസ് പാഷ, ദേശീയ കൗൺസിൽ അംഗം ശ്രീനിവാസ റെഡ്ഡി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നിവരും രോഗബാധിതരായി ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.