25 April 2024, Thursday

ഓഡിയുടെ രണ്ട് പുതിയ സമ്പൂര്‍ണ്ണ വൈദ്യുത കാറുകള്‍ വിപണിയില്‍

Janayugom Webdesk
September 22, 2021 5:36 pm

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, നാലു വാതിലുകള്‍ ഉള്ള, രണ്ട് സമ്പൂര്‍ണ്ണ വൈദ്യുത കാറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓഡി ആര്‍എസ്ഇ‑ട്രോണ്‍ ജിടി ഓഡി ഇ‑ട്രോണ്‍ ജിറ്റി എന്നിവയാണ് പുതിയ കാറുകള്‍. ഓഡി ഇ‑ട്രോണ്‍ ജിറ്റിയുടെ എക്‌സ് ഷോറൂം വില 1,79,90,000 രൂപയും ഓഡി ആര്‍എസ് ഇ‑ട്രോണ്‍ ജിടിയുടെ വില 2,04,99,000 രൂപയുമാണ്.

ഏറ്റവും മികച്ച ചാര്‍ജിംഗ് ആണ് പ്രത്യേകത. 22 കിലോ വാട്ട് വരെ എസിയും 270 കിലോവാട്ട് വരെ ഡിസിയും ആണ് മികച്ച ചാര്‍ജിംഗ്. 22 മിനിറ്റിനുള്ളില്‍ 5 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ലിഥിയം അയോണ്‍ ബാറ്ററി ഓഡി ആര്‍എസ് ഇ‑ട്രോണ്‍ ജിടിയ്ക്ക് 401–481 കിലോമീറ്റര്‍ വരെയും ഇ‑ട്രോണ്‍ ജിടിയ്ക്ക് 388–500 കിലോമീറ്റര്‍ വരെയും ദൂരം ലഭ്യമാക്കും.പാര്‍ക്കിങ്ങ് സൗകര്യപ്രദമാക്കാന്‍ ഇരുവശവും ചാര്‍ജിംഗ് ഫ്‌ളാപ്പുകള്‍ ഉണ്ട്. ഓഡിയും വിര്‍ച്വല്‍ കോക്പിറ്റ്, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഓഡി ലേസര്‍ ലൈറ്റുകള്‍ എന്നിവയും ശ്രദ്ധേയമാണ്.

സ്‌പോര്‍ട്ടി ലുക്ക് ഉള്ള അടി പരന്ന സ്റ്റിയറിങ്ങ് വീല്‍, കേന്ദ്രീകൃത നിയന്ത്രണ വ്യൂഹം, പിന്നില്‍ മടക്കാവുന്ന സീറ്റുകള്‍, അകവശങ്ങളിലെ ഉന്നത ഗുണമേന്മയുള്ള തുണിയും തുകലുല്‍പ്പന്നങ്ങളും മറ്റ് പ്രത്യേകതകളാണ്. സവിശേഷമായ ഗ്രാന്‍ഡ് ടൂറിസ്‌മോ സ്‌പോര്‍ട്ടിനെസും സുഖവും, മിശ്രണം ചെയ്ത് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചവയാണ് പുതിയ കാറുകള്‍ എന്ന് ഓഡി ഇന്ത്യ തലവന്‍ ബാല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.തങ്ങളുടെ വൈദ്യുത വാഹന ശ്രേണിയിലെ നാലാമത്തെയും അഞ്ചാമത്തെയും നിരയാണിത്. നാലു വാതിലുകള്‍ ഉള്ള പുതിയ കാര്‍ ഓഡിയുടെ പ്രൗഡി വിളിച്ചോതുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെയുള്ള ഒരു നിര സര്‍വീസ് പ്ലാനുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.രണ്ടു വര്‍ഷ സാധാരണ വാറണ്ടി, ഒപ്പം എട്ടു വര്‍ഷത്തേക്ക് ഹൈ വോള്‍ട്ടേജ് ബാറ്ററി വാറണ്ടി അല്ലെങ്കില്‍ 160,000 കി.മീ, എന്നിവ വാറണ്ടിയില്‍ ഉള്‍പ്പെടും.

2+2 വര്‍ഷം അല്ലെങ്കില്‍ 2+3 വര്‍ഷം എന്നിങ്ങനെ ദീര്‍ഘിപ്പിച്ച വാറണ്ടി തെരഞ്ഞെടുക്കുന്നതിനായി ലഭ്യമാണ്.സമഗ്ര സര്‍വീസ് പദ്ധതി സര്‍വീസ് ചെലവുകള്‍, ബ്രേക്ക് പരിപാലനം, സസ്‌പെന്‍ഷന്‍ പരിപാലനം എന്നിവ ഉള്‍ക്കൊള്ളുന്നു, ഒപ്പം ദീര്‍ഘിപ്പിച്ച വാറണ്ടിയില്‍ നാലു വര്‍ഷങ്ങള്‍, അല്ലെങ്കില്‍ അഞ്ചു വര്‍ഷങ്ങള്‍ എന്നീ കാലയളവില്‍ ഉപഭോക്താവ് ഏതാണ് തെരഞ്ഞെടുക്കുന്നത് എന്നതനുസരിച്ച് സംരക്ഷണം നല്‍കുന്നു. അഞ്ചുവര്‍ഷ സൗജന്യ റോഡ്‌സൈഡ് സഹായമാണ് മറ്റൊന്ന്.
eng­lish summary;Audi launch­es two new elec­tric cars
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.