കാത്തിരിപ്പിന് വിരാമം; ലക്ഷ്വറി ഓള്‍-റൗണ്ടര്‍ ക്യു2 എസ്‌യുവി പുറത്തിറക്കി ഔഡി

Web Desk

കൊച്ചി

Posted on October 16, 2020, 3:35 pm

കരുത്തും ഭംഗിയും സമ്മേളിക്കുന്ന മനം മയക്കുന്ന ഡിസൈനും സിംഗ്ള്‍ഫ്രെയിം ഗ്രില്ലും ആകര്‍ഷകമായ റൂഫ്‌ലൈനും സ്‌പോര്‍ടിയായ സ്‌പോയിലറും ഒത്തുചേര്‍ന്ന ലക്ഷ്വറി ഓള്‍-റൗണ്ടര്‍ ഔഡി ക്യു2 ഇന്ത്യയിലും വിപണിയിലെത്തി. ഗ്രിപ്പും വലിവും ഉറപ്പുവരുത്തി എല്ലാ ചക്രങ്ങളിലും ഡ്രൈവ് എത്തുന്ന ക്വാട്ട്രോ, പ്രോഗസ്സീവ് സ്റ്റീയറിംഗ്, എംഎംഐ ഡിസ്‌പ്ലേ, ഔഡി വിര്‍ച്വല്‍ കോക്പിറ്റ്, വയര്‍ലെസ്സായി ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന ഔഡി ഫോണ്‍ ബോക്‌സ് തുടങ്ങിയവയാണ് ഈ മോഡലിന്റെ മറ്റു സവിശേഷതകളെന്ന് ഔഡി ഇന്ത്യാ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

190 എച്ച്പി, 320 എന്‍എം കരുത്തു പകരുന്ന 2.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിന്റെ പിന്‍ബലത്താല്‍ മണിക്കൂറിലെ വേഗത 0‑ല്‍ നിന്ന് 100 കിമീ എത്താന്‍ ഔഡി ക്യു2വിന് 6.5 സെക്കന്‍ഡ് മതി. 5 വര്‍ഷ സര്‍വീസ് പാക്കേജും 2+3 വര്‍ഷ എക്സ്റ്റന്‍ഡഡ് വാറന്റിയും 2+3 വര്‍ഷ റോഡ്‌സൈഡ് അസിസ്റ്റന്‍സും ഉള്‍പ്പെടുന്ന പീസ് ഓഫ് മൈന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ലോഞ്ച് ഓഫറും ഇപ്പോള്‍ സൗജന്യമായി ലഭ്യമാണ്. ഇന്ത്യയിലെ വിലനിലവാരം 34,99,000 മുതല്‍.

 

ദൈനംദിന ഡ്രൈവിംഗിനും സാഹസികസവാരികള്‍ക്കും ഒരുപോലെ യോജിക്കുന്ന മോഡലായാണ് ഔഡി ക്യു2 അറിയപ്പെടുന്നത്. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന മികച്ച രൂപകല്‍പ്പനയാണ് മറ്റൊരു ആകര്‍ഷണം. നഗരങ്ങളിലും റോഡില്ലാത്ത പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കമെന്നതും ഈ മോഡലിന്റെ മികവാണ്.

405 ലിറ്ററില്‍ നിന്ന് 1050 ലിറ്റര്‍ ശേഷിയിലേക്ക് വികസിപ്പിക്കാവുന്ന ലഗ്ഗേജ് റൂം, 10 വിവിധ നിറങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാവുന്ന എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ്, മനോഹരമായ ഇന്റീരിയര്‍ തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്. ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ഔഡി ഈ വര്‍ഷം ഇന്ത്യയിലവതരിപ്പിക്കുന്ന ആറാമത്തെ മോഡലാണ് ക്യു2 എന്നും ഉത്സവസീസണില്‍ത്തന്നെ ഇങ്ങനെ ഒരു മികച്ച മോഡല്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

Eng­lish sum­ma­ry: Audi Q2 launched in india
You may also like this video: