26 March 2024, Tuesday

Related news

March 26, 2024
March 25, 2024
March 18, 2024
March 17, 2024
March 15, 2024
March 10, 2024
March 9, 2024
March 5, 2024
March 5, 2024
February 29, 2024

രണ്ട് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മായി; കാരണം അതി വിചിത്രം.…!

Janayugom Webdesk
August 22, 2021 2:26 pm

രണ്ട് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മായി. ഡല്‍ഹി പഞ്ചാബ് ബാഗിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മായിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മായി യമുനയുടെ അസൂയയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ അമ്മ കുട്ടിയെ കൂടുതലായി സ്നേഹിക്കുന്നു എന്ന തോന്നലാണ് അസൂയയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തില്‍ യുവതിയെ സഹായിച്ച ഭര്‍ത്താവ് രാജേഷും അറസ്റ്റിലായിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം അഴുക്കുചാലില്‍ കളയുകയായിരുന്നു. തെരുവില്‍ ഭിക്ഷ യാചിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
eng­lish summary;Aunt kills two-year-old boy
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.