Thursday
21 Mar 2019

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

By: Web Desk | Wednesday 13 March 2019 10:06 PM IST


ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര കൈവിട്ട് ഇന്ത്യ. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഉസ്മാന്‍ കവാജയുടെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 273 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237ന് ഓള്‍ ഔട്ട് ആയി.
ആദം സാംബയുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് നിര്‍ണായകമായത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയെയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതിന് മുന്‍പ് ജഡേജയെയും സാംബ പവലിയന്‍ കയറ്റി.

Read this also

വ്യാജവാര്‍ത്തകള്‍തടയാന്‍ നടപടി

56 റണ്‍സ് നേടിയ രോഹിത്തിനു മാത്രമാണ് തുടക്കത്തില്‍ ഓസ്‌ട്രേലിയയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. തുടക്കത്തില്‍ തന്നെ ധവാനെ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്ലിക്ക് 20 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

You may like this