June 6, 2023 Tuesday

ഓസ്ട്രേലിയൻ കാട്ടുതീ: ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പെന്ന് ശാസ്ത്രജ്ഞർ

Janayugom Webdesk
January 14, 2020 4:04 pm

സിഡ്നി: താപനില ഇപ്പോഴത്തെ നിലയിൽ അപകടകരമാം വിധം ഉയരാൻ അനുവദിച്ചാൽ ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പാണ് ഓസ്ട്രേലിയൻ കാട്ടുതീ നൽകുന്നതെന്ന് ശാസ്ത്രജ്ഞർ. താപനില മൂന്ന് ഡിഗ്രി കൂടുമ്പോൾ ഇതൊക്കെ തന്നെയാകും സംഭവിക്കുക എന്ന് എക്സ്തെർ സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസർ റിച്ചാർഡ് ബെറ്റ്സ് പറയുന്നു.

ഭാവിയിലെ ലോകം എങ്ങനെ ആയിരിക്കുമെന്നാണ് ഈ കാട്ടുതീ നമ്മോട് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനം നമുക്ക് യഥാർത്ഥത്തിൽ ഇത് തന്നെയാകും സമ്മാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാട്ടുതീ കാലത്തെ താപനില വ്യവസായവത്ക്കരണത്തിന് മുമ്പുള്ള ശരാശരിയുടെ 1.4 ഡിഗ്രി സെൽഷ്യസിനും മുകളിലായി. ആഗോള ശരാശരിയായ 1.1 ഡിഗ്രി സെൽഷ്യസിനും മുകളിലാകും താപനില എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.
രണ്ട് ഡിഗ്രി സെൽഷ്യസിനും മുകളിലായാൽ രകാത്തിരിക്കുന്നത് വൻ വിപത്താണ്. പാരിസ് കരാർപ്രകാരം ആഗോളതാപനം കുറയ്ക്കുന്നതിന് ഹരിതഗേഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ ഉള്ള നടപടികൾ ഫലപ്രദമാകുന്നുമില്ല.

ലോക കാലാവസ്ഥ സുസ്ഥിരമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കാത്ത പക്ഷം നമ്മെ കാത്തിരിക്കുന്നത് വൻ ദുരന്തമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനം കൂടുന്നതിന് അനുസരിച്ച് കാട്ടുതീ സാധ്യതകളും വർധിക്കും. അതേസമയം ഇതിന് തക്കവിധം ഭൂവിനിയോഗം ക്രമപ്പെടുത്തിയാല്‍ കാട്ടുതീ വെല്ലുവിളികൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

നശിച്ചുപോയ കാടുകൾക്ക് പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് പ്രദേശത്തെ കാർബൺഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ ഇതിന് ഏറെ സമയം വേണ്ടി വരും. ലോകമെമ്പാടും കത്തിയമരുന്ന കാടിന്റെ അളവ് കുറഞ്ഞിട്ടുണ്ട്.

Aus­tralia bush­fires are har­bin­ger of planet’s future, say scientists

Apoc­a­lyp­tic scenes give glimpse of what would be nor­mal con­di­tions in 3C world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.