കാട്ടുതീയെത്തുടർന്ന് ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെപ്റ്റംബറിനുശേഷം ഇതുവരെ കാട്ടുതീയിൽ 33 പേർക്കാണ് ഓസ്ട്രേലിയയിൽ ജീവഹാനി നേരിട്ടത്. നൂറുകോടി മൃഗങ്ങൾ ചത്തു. മൊത്തം 2,500 വീടുകൾ അഗ്നിക്കിരയായി. 11 കോടിയിലേറെ സ്ഥലം കത്തിനശിച്ചു. 40 ഡിഗ്രി സെൽഷ്യസ് താപനിലയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പോലുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് അഗ്നിശമനസേനാംഗങ്ങൾ ആഴ്ചകളായി കാട്ടുതീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയായിരുന്നുവെന്ന് ആൻഡ്രൂ ബാർ പറഞ്ഞു. എന്നാൽ അഗ്നിശമനസേനാംഗങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം കാട്ടുതീ വ്യാപിച്ചുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കാൻബെറയുടെ സമീപപ്രദേശമായ തുഗെരനോംഗിലേക്ക് കൂടി കാട്ടുതീ വ്യാപിച്ച് തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാൻബെറയിൽ വ്യാപിക്കുന്ന കാട്ടുതീയെത്തുടർന്ന് കത്തിനശിക്കുന്നത് പതിനായിരക്കണക്കിന് ഏക്കർ പ്രദേശമാണ്. രണ്ട് പതിറ്റാണ്ടിനിടെ കാൻബെറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ കാട്ടുതീയെന്ന് അധികൃതർ പറയുന്നു.
English summary: Australia fires: State of emergency declared for Canberra region