May 28, 2023 Sunday

Related news

March 25, 2023
January 15, 2023
May 22, 2022
May 21, 2022
April 16, 2022
March 6, 2022
February 22, 2022
April 17, 2021
July 6, 2020
April 24, 2020

ഓസ്ട്രേലിയൻ കാട്ടുതീ: വിക്ടോറിയയെ കാത്തിരിക്കുന്നത് കൊടുങ്കാറ്റ്

Janayugom Webdesk
January 19, 2020 5:14 pm

സിഡ്നി: കാട്ടുതീയ്ക്ക് പിന്നാലെ വിക്ടോറിയയെ കാത്തിരിക്കുന്നത് വൻകൊടുങ്കാറ്റെന്ന് മുന്നറിയിപ്പ്. ഇത് വലിയ വെള്ളപ്പൊക്കത്തിലേക്കും നയിക്കുമെന്ന് റിപ്പോർട്ടുണ്ട്.
വിക്ടോറിയയിൽ പലയിടങ്ങളിലും മേഘവിസ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ കാറ്റും കനത്തമഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് ദിവസം ഇത് തുടരുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഇത്തരമൊരു കാലാവസ്ഥ ഉണ്ടാകുന്നത്. വിക്ടോറിയയിൽ പതിനാല് ഇടത്ത് ഇപ്പോഴും കാട്ടുതീ അണഞ്ഞിട്ടില്ല.
നോർത്ത് സൗത്ത് വെയിൽസിൽ 69 ഇടങ്ങളിൽ കഴിഞ്ഞ ദിവസവും തീപടരുന്നുണ്ട്. എന്നാൽ ശക്തമായ മഴ കാര്യങ്ങൾ സാധാരണനിലയിലാക്കുമെന്നാണ് വിലയിരുത്തൽ. ബെല്ലിൻഗ്‍, ഒറാറ നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.
ക്വീൻസ്‌ലാൻഡിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗോൾഡ് കോസ്റ്റ് തീരത്ത് മഴയെ തുടർന്ന് വൻതോതിൽ മാലിന്യമടിയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്തുണ്ടായ വൻകാട്ടുതീ തുടർച്ചയായി പെയ്ത മഴയിൽ മിക്കയിടത്തും അണഞ്ഞു കഴിഞ്ഞു. എന്നാൽ ഇപ്പോഴും ഇവിടെ പല പാതകളിലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. പലയിടങ്ങളിലെയും വൈദ്യുതതകാരാറും പരിഹരിച്ചിട്ടില്ല.
സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ 28 ജീവനുകൾ അപഹരിച്ചു. ആയിരക്കണക്കിന് വീടുകളും അഗ്നിക്കിരയായി. ലക്ഷക്കണക്കിന് ഏക്കർഭൂമി കത്തിയമർന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ മഴയ്ക്ക് സാധിച്ചു. വിനോദസഞ്ചാരമേഖലയുടെ പുനരുത്ഥാരണത്തിന് സർക്കാർ വൻപാക്കേജുകൾ പ്രഖ്യാപിച്ചു. ദേശീയ കാട്ടുതീ ഫണ്ടിൽ നിന്ന് 760ലക്ഷം ഡോളറ്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട്മോറിസൺ അറിയിച്ചു.
കാട്ടുതീയെ തുടർന്ന് രാജ്യത്തെ വിനോദസഞ്ചാരംഗം വലിയ പ്രതിസന്ധി നേരിടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ വിനോദസഞ്ചാരമേഖലയ്ക്ക് കാട്ടുതീയെ തുടർന്ന് നൂറ്കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
Aus­tralia fires: Vic­to­ria braces for severe storms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.