Web Desk

February 13, 2021, 2:49 pm

മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന പ്ലിസ്‌കോവ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുറത്ത്

Janayugom Online

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കരോലിന പ്ലിസ്‌കോവ പുറത്ത്. മുച്ചോവയോട് തോറ്റാണ് പ്ലിസ്‌കോവ പുറത്തായത്. മൂന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി. തോല്‍വിയുടെ നിരാശയില്‍ പ്ലിസ്‌കോവ തന്റെ റാക്കറ്റ് കോര്‍ട്ടില്‍ വെച്ച് അടിച്ചുപൊട്ടിച്ചു.മത്സരത്തില്‍ സ്‌കോര്‍: 7–5, 7–5.പ്ലിസ്‌കോവയെ കീഴടക്കിയ മുച്ചോവ അടുത്ത റൗണ്ടില്‍ എലിസെ മെര്‍ട്ടെന്‍സിനെ നേരിടും. നിലവില്‍ ലോക ആറാം നമ്പര്‍ താരമാണ് പ്ലിസ്‌കോവ. എന്നാല്‍ ഒന്നാം നമ്പര്‍ താരമായിരുന്നിട്ടും താരത്തിന് ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം പോലും നേടാനായിട്ടില്ല. 2017 ജൂലായ് മാസത്തിലാണ് പ്ലിസ്‌കോവ ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായത്.

ENGLISH SUMMARY:australia opens karoli­na plisko­va lost
You may also like this video