ലോകേഷ് രാഹുലിന്റെ സ്ഥിരതവേണോ അതല്ല ശിഖര്‍ ധവാന്റെ പരിചയ സമ്പത്തു വേണോ ? ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ , പ്രതിഭാധാരാളിത്തം സൃഷ്ടിച്ച സുഖകരമായൊരു തലവേദനയിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയതോടെ മികച്ച മൂന്ന് ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമില്‍. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ മുംബൈയില്‍. തുടർ വിജയങ്ങളുടെ കരുത്തിൽ ടീം ഇന്ത്യയും കഴിഞ്ഞ വർഷം ഇന്ത്യയിൽ പരമ്പര നേടിയ ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയും കളിക്കളത്തിൽ ഇറങ്ങുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകളാണ് ഇന്ന് നേർക്കുനേർ നേരിടുന്നത്.
ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, നവദീപ് സെയ്നി, യുസ്‌വേന്ദ്ര ചാഹല്‍
ഓസ്ട്രേലിയന്‍ ടീം
ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, അലക്സ് ക്ലാരി (വിക്കറ്റ് കീപ്പര്‍), ഡി ആര്‍സി ഷോര്‍ട്, ആഷ്ടണ്‍ ടര്‍ണര്‍, ജോഷ് ഹാസ്‌ലിവുഡ്, പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാംബ, ആഷ്ടണ്‍ അഗര്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്
English summary: Australia tour of India 2020 first one day international
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.