August 9, 2022 Tuesday

Related news

December 6, 2021
October 31, 2021
July 25, 2021
July 24, 2021
April 11, 2021
December 29, 2020
December 29, 2020
August 21, 2020
August 6, 2020
February 8, 2020

കാട്ട് തീയിൽ വന്യ ജീവികൾ വെന്തൊടുങ്ങിയതിനു പിന്നാലെ ഒട്ടകങ്ങളെ കൊന്നൊടുക്കാനൊരുങ്ങി അധികൃതർ: കാരണം ഇതാണ്

Janayugom Webdesk
January 8, 2020 4:54 pm

സിഡ്നി: ഇനിയും അണയാത്ത കാട്ടുതീ ഓസ്ട്രേലിയയെ മാത്രമല്ല ലോക രാജ്യങ്ങളെ ഒന്നാകെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ഇതിന്റെ ഭാഗമായി ധാരാളം വെള്ളം കുടിക്കുന്ന പതിനായിരത്തോളം ഒട്ടകങ്ങളെകൊന്നൊടുക്കാൻ തീരുമാനിച്ചു. വെടിയുതിർത്താണ് ഒട്ടകങ്ങളെ കൊല്ലുക. കഴിഞ്ഞ വർഷം നവംബർ മുതൽ കാട്ടുതീ പടർന്നുപിടിക്കുന്ന ഓസ്ട്രേലിയയിൽ വെള്ളത്തിന്റെ അപര്യാപ്തതയും നേരിടുന്നുണ്ട്.

ഒട്ടകങ്ങളെ കൊല്ലാൻ രാജ്യത്ത് അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി നടത്തുമെന്നും ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനായി സർക്കാർ ഹെലികോപ്ടറുകളെ വിട്ടുനൽകുമെന്നും ഓസ്ട്രേലിയൻ അധികൃതരെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരൾച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളിൽ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണൽ ഷൂട്ടർമാർ ഒട്ടകങ്ങളെ വെടിയുതിർത്ത് കൊല്ലുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ അൻപതുകോടിയിലധികം മൃഗങ്ങൾ ഇതിനോടകം കാട്ടുതീയിൽ ചത്തൊടുങ്ങിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതിന് പിന്നാലെ അധികൃതരുടെ പുതിയ തീരുമാനം ലോകത്തെ അമ്പരപ്പിക്കുകയാണ്. പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

23000ത്തോളം ആദിവാസികൾ താമസിക്കുന്ന ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് വരൾച്ച രൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങൾ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികൾ ഇവിടുത്തെ ജനങ്ങൾ അധികൃതർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്.

Eng­lish sum­ma­ry: Aus­tralia will kill thou­sands of camels because they drink too much water.
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.