സിഡ്നി: നഗരത്തിന് പുറത്ത് വൻ കാട്ടുതീ ഉണ്ടായതായി റിപ്പോർട്ട്. പശ്ചിമ ഓസ്ട്രേലിയയും ക്വീൻസ്ലാൻഡിലും കാട്ടു തീ വൻ ഭീഷണി ആണ് ഉയർത്തിയിരിക്കുന്നത്.
ബ്രിസ്ബെയ്നിൽ താപനില 41.2ഡിഗ്രി സെൽഷ്യസിലെത്തി. നഗരത്തിലെ റെക്കോർഡ് ചൂടാണ് ഇത്. 1981ൽ ആണ് ഇതിന് മുമ്പ് ഇതേ ചൂട് രേഖപ്പെടുത്തിയത്.
ന്യൂ സൗത്ത് വെയിൽസിൽ 74 സ്ഥലങ്ങളിൽ തീപടരുന്നുണ്ട്. ജാഗ്രതമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വൂലെമി ദേശീയോദ്യാനത്തിൽ 378,000 ഹെക്ടറിൽ തീ പടരുന്നുണ്ട്. വുഡ്റിഡ്ജ്,സീട്രീസ്, ബ്രേക്ക് വാട്ടർ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് തീപടരുന്നത്.
രാജ്യത്തെ ദേശീയ ശരാശരി ഊഷ്മാവും റെക്കോർഡ് ഭേദിച്ചിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40.3 ഡിഗ്രിയാണ് ഇപ്പോൾ രാജ്യത്തെ ശരാശരി താപനില. ഈയാഴ്ച മുഴുവൻ രാജ്യത്ത് ഉഷ്ണവാതമുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. ക്വീൻസ്ലാൻഡിലെ കുമ്പാരില്ല വനത്തിൽ തീപടരുന്നതിനാൽ പ്രദേശവാസികൾ ഒഴിഞ്ഞ് പോകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അഗ്നിശമനസേന രംഗത്തുണ്ടെങ്കിലും ഇവർക്ക് എല്ലാം നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദേശം തുടരുമെന്നാണ് സൂചന. രാജ്യത്ത് ചിലയിടങ്ങളിൽ താപനില അൻപത് ഡിഗ്രി കടക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.