Monday
18 Feb 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മരിയ ഷറപ്പോവ മൂന്നാം റൗണ്ടില്‍

By: Web Desk | Thursday 18 January 2018 11:01 PM IST

മെല്‍ബണ്‍:

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിട്ട് ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ റഷ്യയുടെ മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ മൂന്നാം റൗണ്ടില്‍ കടന്നു.

റൊഡ് ലാവെര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 6-1, 7-6 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ ജയം. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരവും വിംബിള്‍ഡണ്‍ ജേതാവുമായ മൂന്നാം സീഡ് ഗാര്‍ബിന്‍ മുഗുരൂസ പുറത്തായി. ലോക റാങ്കിംഗില്‍ 82ാം സ്ഥാനത്തുള്ള സുവെയ് സിയയോടാണ് മുഗുരൂസ കീഴടങ്ങിയത്.

രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു തോല്‍വി. സ്‌കോര്‍: 7-6, 6-4. മുഗുരുസ നേരത്തെ ബ്രിസ്‌ബെയിന്‍ ഇന്റര്‍നാഷണല്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയിരുന്നു.