June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ഓസ്ട്രേലിയന്‍ ഒപ്പണ്‍ വനിതാ സിംഗിള്‍സ്; സോഫിയക്ക് കന്നികിരീടം

By Janayugom Webdesk
February 1, 2020

ഓസ്ട്രേലിയന്‍ ഒപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം അമേരിക്കൻ താരം സോഫിയ കെനിന്‍ സ്വന്തമാക്കി. ഫൈനലില്‍ സ്പാനിഷ് താരവും മുൻ ഫ്രഞ്ച് ഓപ്പൺ വിംബിൾഡൺ ജേതാവുമായ ഗാർബിൻ മുഗുരെസയെയാണ് പരാജയപ്പെടുത്തിയത്.

ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ചാണ് കെനിന്‍ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് മുഗുരുസ 6–4 ന് സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള സെറ്റുകളിൽ കെനിൻ 6–2, 6–2 നു കയ്യടക്കി. കരിയറില്‍ ആദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ ഇരുപത്തിയൊന്നുകാരി എന്ന നിലക്ക് ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സോഫിയ കെനിന്‍ മെല്‍ബണില്‍ സ്വന്തമാക്കിയത്.

ആദ്യ സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുഗുരുസിനു അതു പിന്നീടുള്ള സെറ്റുകളിൽ നിലനിർത്താനായില്ല . എന്നാല്‍, രണ്ടാം സെറ്റിന്റെ തുടക്കത്തില്‍തന്നെ മുഗുരുസയെ ബ്രേക്ക് ചെയ്ത കെനിന്‍ പിന്നീടുള്ള സെറ്റുകളിൽ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം സെറ്റിലും ഗഭീര പ്രകടനം കാഴ്ചവച്ച കെനിന്‍ സെറ്റും കിരീടവും സ്വന്തമാക്കി. രണ്ടാ സെറ്റ് കൈവിട്ടതിനെ തുടർന്ന് സമ്മര്‍ദ്ദത്തിലായതോടെ മുഗുരുസയ്ക്ക് ചുവടുകള്‍ പിഴയ്ക്കാൻ തുടങ്ങിയത് വിനയായി.കെനിന്‍ ഇതിന് മുന്‍പ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെയും പ്രീക്വാര്‍ട്ടര്‍പോലും കടന്നിട്ടില്ല. അത്ഭുതക്കുതിപ്പ് നടത്തിയ അമേരിക്കയുടെ കൊക്കോ ഗൗഫിനേയും ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയേയും മറികടന്നായിരുന്നു കെനിന്‍ ഫൈനലിലെത്തിയത്. നേരത്തെ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ മുഗുരുസയ്ക്ക് ഫൈനലില്‍ ശോഭിക്കാനായില്ല.

കിരീടാനേട്ടത്തോടെ ഏഴാം റാങ്കിലേക്ക് ഉയർന്ന സോഫിയ സെറീന വില്യംസിനെയും കീയ്‌സിനെയും മറികടന്ന് ഒന്നാം നമ്പർ അമേരിക്കൻ താരവും ആയി. കൂടാതെ 2002 ൽ സെറീനക്ക് ശേഷം ഗ്രാന്റ് സ്‌ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരവും കൂടിയാണ് സോഫിയ.

Eng­lish sum­ma­ry: Aus­tralian open ten­nis; Sophia Kenin wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.