Monday
18 Feb 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മാരിന്‍ സിലിച്ച് ഫൈനലില്‍

By: Web Desk | Thursday 25 January 2018 10:47 PM IST

മെല്‍ബണ്‍: ബ്രിട്ടന്റെ കൈല്‍ എഡ്മുണ്ടിനെ പരാജയപ്പെടുത്തി ആറാം സീഡ് മാരിന്‍ സിലിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്രൊയേഷ്യന്‍ താരത്തിന്റെ വിജയം. ആദ്യമായാണ് സിലിച്ച് മെല്‍ബണ്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിലിച്ചിന് രണ്ടാം സെറ്റില്‍ എഡ്മുണ്ട് വെല്ലുവിളി ഉയര്‍ത്തി. ടൈ ബ്രേക്കറിലാണ് രണ്ടാം സെറ്റ് സിലിച്ച് സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റില്‍ കാര്യമായ വെല്ലുവിളിയില്ലാതെ എതിരാളി സെലിച്ചിനു മുന്നില്‍ കീഴടങ്ങി. സ്‌കോര്‍: 6-2, 7-6 (7-4), 6-2.