ആഗോളത്തലത്തില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ വാക്സിൻ പരീക്ഷണം ആരംഭിച്ചതായി ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ. ഓസ്ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് (സിഎസ്ഐആര്‍ഒ) വികസിപ്പിച്ചെടുത്ത വാക്സിൻ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി.
മെൽബണിൽ നിന്ന് 75 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ഗീലോങിലെ ഓസ്ട്രേലിയൻ അനിമൽ ഹെൽത്ത് ലബോറട്ടറിയില്‍ (എഎഎച്ച്എൽ) മരുന്നിന്റെ ആദ്യ ഘട്ട പരീക്ഷണം ആരംഭിച്ചു. രണ്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്.
പരീക്ഷണത്തിന്റെ പൂർണ ഫലം ലഭിക്കാൻ മൂന്നു മാസമെങ്കിലും എടുക്കും. ആദ്യഘട്ട ഫലം ജൂൺ മാസത്തോടെ ലഭിക്കും. മൃഗങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം മനുഷ്യരിൽ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാൽ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ 12–18 മാസമെങ്കിലും വേണ്ടിവരും. ഓസ്ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് സിഎസ്ഐആർഒ മേധാവി ലാറി മാർഷൽ പറഞ്ഞു.
English Summary; Australian researchers begin testing corona virus vaccines
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.