Thursday
12 Dec 2019

117 ദിവസംകൊണ്ട് എവറസ്റ്റ് കൊടുമുടിയിൽ

By: Web Desk | Monday 14 May 2018 9:35 PM IST


Australian Steve Plain Breaks World Record With Everest Summit

കാഠ്മണ്ഡു: 117 ദിവസംകൊണ്ട് എവറസ്റ്റ് കൊടുമുടി ഓസ്‌ട്രേലിയന്‍ പര്‍വ്വതാരോഹകന്‍ കീഴടക്കി റെക്കോര്‍ഡിലേയ്ക്ക്.  ഏറ്റവും വേഗതയില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ റെക്കോർഡ് സ്റ്റീവ് പ്ലെയന്‍ എന്ന ഓസ്‌ട്രേലിയന്‍ പര്‍വതാരോഹകന്‍ സ്വന്തമാക്കി. സ്റ്റീവ് 8,848 മീറ്റര്‍ ( 29,039 അടി)  ഉയരെ നില്‍ക്കുന്നുവെന്നത് ജിപിഎസ് ട്രാക്കര്‍ സ്ഥിരീകരിച്ചു. 126 ദിവസംകൊണ്ട് എവറസ്റ്റ് കീഴടക്കിയ പോളിഷ് പര്‍വതാരോഹകന്‍ ജാനൂസ് കോച്ചാന്‍സ്‌കിയുടെ റെക്കോര്‍ഡാണ് സ്റ്റീവ് ഒമ്പതു ദിവസം മുമ്പേ കയറി തകര്‍ത്തത്.

Steve Plain in Everest 2

സ്റ്റീവ് പ്ലെയിൻ, ടീം അംഗങ്ങളായ ജോൻ ഗുപ്ത, പേമ്പ ഷേർപ എന്നിവർ  ഞായറാഴ്ച എവറെസ്റ്റിനു മുകളിൽ

നാലു വര്ഷം മുമ്പ് നീന്തൽ കുളത്തിൽ നടുവിന് പരിക്കേറ്റ സ്റ്റീവ് അതിനു ശേഷമാണ് പർവതാരോഹണത്തിലേക്കു തിരിഞ്ഞത്.   സ്റ്റീവും രണ്ടു ടീം അംഗങ്ങളും ഞായറാഴ്ചയാണ് അവസാന മുടിയുടെ ആരോഹണത്തിന് പുറപ്പെട്ടത്.

Related News