Web Desk

സിഡ്‌നി

March 13, 2020, 1:38 pm

ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​രത്തിനു കൊറോണയെന്ന് സംശയം

Janayugom Online

കോ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ത്തെ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്തു. പേ​സ് ബൗ​ള​ര്‍ കെ​യ്ന്‍ റി​ച്ചാ​ര്‍​ഡ്സ​നെ​യാ​ണ് ഐസോലേഷനിലാക്കിയത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​ന്പ​ര ക​ളി​ച്ച ഓ​സ്ട്രേ​ലി​യ​ന്‍ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന റി​ച്ചാ​ര്‍​ഡ്സ​ണ്‍ ഈ ​ആ​ഴ്ച​യാ​ണ് രാ​ജ്യ​ത്തു തി​രി​ച്ചെ​ത്തി​യ​ത്. റി​ച്ചാ​ര്‍​ഡ്സ​നെ പ​രി​ശോ​ധി​ച്ചെ​ന്നും മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ല്‍ ഐ​സോ​ല​ഷ​നി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

ന്യൂ​സി​ല​ന്‍​ഡു​മാ​യു​ള്ള ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​ക​ദി​ന പരമ്ബര ഇന്ന് തുടങ്ങാനിരിക്കേയാണ് റിച്ചാര്‍ഡ്സണ്‍ കൊ​റോ​ണ സം​ശ​യ​നി​ഴ​ലി​ലാ​കു​ന്ന​ത്. കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ര്‍​ന്ന് മ​ത്സ​രം അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​ണു നടത്തുന്നത്.