വടകര–മാനന്തവാടി പഴശ്ശിരാജാ റോഡിനു അവഗണന

Web Desk
Posted on September 05, 2018, 5:44 pm

വടകര–മാനന്തവാടി പഴശ്ശിരാജാ റോഡിനെ അധികൃതർ അവഗണിക്കുന്നതായി പരാതി
മാനന്തവാടി ∙ കോഴിക്കോട്–കണ്ണൂർ ജില്ലകളുമായി വയനാടിനെ എളുപ്പത്തിൽ
ബന്ധിപ്പിക്കുന്ന വടകര–മാനന്തവാടി പഴശ്ശിരാജാ റോഡിനെ അധികൃതർ
അവഗണിക്കുന്നതായി പരാതി. ചുരമോ, മുടിപ്പിൻ വളവുകളോ ഇല്ലാത്ത റോഡ്
യാഥാർത്യമായാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി എളുപ്പത്തിൽ
ബന്ധിപ്പിക്കാനാകും.  വിലങ്ങാട്, പാനോം, കുങ്കിച്ചിറ, കുഞ്ഞോം, ഞാറലോട്,
പാലേരി, നീലോം, വഞ്ഞോട്, പുതുശേരി, വാളേരി, മൂളിത്തോട്, അയിലമൂല,
കല്ലോടി, കമ്മോം, പളളിക്കൽ, രണ്ടേനാൽ, പാണ്ടിക്കടവ് വഴിയാണ് നിർദ്ദിഷ്ട
പഴശിരാജാ റോഡ് കടന്നുപോകുന്നത്. മാനന്തവാടി മുതൽ കുങ്കിച്ചിറവരെ നിലവിൽ
റോഡുണ്ട്.
ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒരുമിച്ച് നിന്ന് മലബാറിന്റെ
വികസനത്തിന് വഴി തെളിക്കാനുതകുന്ന പഴശ്ശിരാജാ റോഡിനായി
പ്രവർത്തിക്കണമെന്ന്  എ.എം. കുഞ്ഞിരാമൻ, മാത്യു തുമ്പശേരി, കെ.പി.
ജെയിംസ്, ഡോ. തരകൻ, എം.വി. ജോർജ്, ജോണി കിഴക്കേപ്പയ്യമ്പളളി, ലൂക്കാ
മംഗലത്ത്, ഡോ. തരകൻ എന്നിവർ അറിയിച്ചു.

.പ്രതീകചിത്രം