Web Desk

കണ്ണൂര്‍

March 02, 2021, 12:01 pm

പെണ്‍കുട്ടിക്കൊപ്പം നടന്നു; കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം

Janayugom Online

കണ്ണൂര്‍ പാനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ക്ലാസ്സിലെ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. എസ്എസ്എല്‍എസി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിനീഷാണ് മര്‍ദ്ദിച്ചത്. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നു വരികയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥി. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ് മര്‍ദ്ദനം തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്ന് മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു.

ENGLISH SUMMARY: AUTO DRIVER BEATEN STUDENT IN KANNUR

YOU MAY ALSO LIKE THIS VIDEO