ഇതരസംസ്ഥാന തൊഴിലാളിയെ കയ്യേറ്റം ചെയ്ത ഡ്രൈവറെ പൊലീസ് കണ്ടെത്തി. ഗൗതം മണ്ഡലിനെ പ്രകോപനമൊന്നും കൂടാതെ ഉപദ്രവിച്ച സുരേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗൗതം മണ്ഡലിനെയും പൊലീസ് കണ്ടെത്തി മൊഴിയെടുത്തു. സുരേഷിനെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. ഒന്നു പറഞ്ഞ് രണ്ടാമത്തതിന് ആളുകളെ കയ്യേറ്റം ചെയ്യുന്ന സ്വഭാക്കാരനായ ഇയാൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ആളാമെന്നും സാക്ഷികൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മബൈൽകടയിൽ കയറി അവിടുത്തെ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പൊലീസിൽ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാന്‍ വന്നതാണ് ഗൗതം. സുരേഷ് ഓട്ടോറിക്ഷ അശ്രദ്ധമായി പിന്നിലേക്ക് എടുക്കവേ കടയിലേക്ക് കയറാന്‍ പോയ ഗൗതമിന്റെ ശരീരത്തില്‍ തട്ടി.എന്താ എന്ന് ഗൗതം ചോദിച്ചതോടെ പ്രകോപിതനായ സുരേഷ് ഗൗതമിനെ പൊതുരെ അസഭ്യം പറഞ്ഞു. സുരേഷ് അയാളുടെ ഐ.ഡി കാര്‍ഡ് കാണിച്ച ശേഷം താന്‍ മുക്കൊല സ്വദേശി ആണെന്നും നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണമെന്നും നിന്‍റെ ഐഡി കാര്‍ഡ് എടുക്കെടാ എന്നും ആക്രോശിച്ച് ഗൗതമിനെ അടിച്ചു.അടി കൊടുത്ത ശേഷം ഗൗതമിന്റെ കാര്‍ഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങെടാ ’ എന്നു പറഞ്ഞു അസഭ്യ വര്‍ഷവും നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.