വിഴിഞ്ഞം മുക്കോലയില്‍ ഇതരസംസ്ഥാന തൊഴിലാളിക്കെതിരെ പൊതുജന മധ്യത്തില്‍ ഓട്ടോ ഡ്രൈവറുടെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.മുക്കോല ഓട്ടോസ്റ്റാന്റിലെ കടല എന്നു വിളിപ്പേരുള്ള സുരേഷാണ് പൊതുജനമധ്യത്തില്‍ അതിക്രമം നടത്തിയത്. ഗൗതം മണ്ഡല് എന്ന അന്യസംസ്ഥാന തൊഴിലാളിക്കെതിരെയാണ് സുരേഷിന്റെ അസഭ്യവര്‍ഷവും അതിക്രമവും.
https://www.facebook.com/dhanya.raman/videos/2888276061254907/
ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈല്‍ കടയില്‍ റീചാര്‍ജ് ചെയ്യാന്‍ വന്നതാണ് ഗൗതം. സുരേഷ് ഓട്ടോറിക്ഷ അശ്രദ്ധമായി പിന്നിലേക്ക് എടുക്കവേ കടയിലേക്ക് കയറാന്‍ പോയ ഗൗതമിന്റെ ശരീരത്തില്‍ തട്ടി.എന്താ എന്ന് ഗൗതം ചോദിച്ചതോടെ പ്രകോപിതനായ സുരേഷ് ഗൗതമിനെ പൊതുരെ അസഭ്യം പറഞ്ഞു. സുരേഷ് അയാളുടെ ഐ.ഡി കാര്‍ഡ് കാണിച്ച ശേഷം താന്‍ മുക്കൊല സ്വദേശി ആണെന്നും നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണമെന്നും നിന്റെ ഐഡി കാര്‍ഡ് എടുക്കെടാ എന്നും ആക്രോശിച്ച് ഗൗതമിനെ അടിച്ചു.അടി കൊടുത്ത ശേഷം ഗൗതമിന്റെ കാര്‍ഡ് പിടിച്ചു വാങ്ങിയ സുരേഷ് നീയിത് നാളെ പോലീസ് സ്റ്റേഷനില്‍ വന്നു വാങ്ങെടാ ’ എന്നു പറഞ്ഞു അസഭ്യ വര്‍ഷവും നടത്തി.
ഇയാള്‍ മൂന്നു ദിവസം മുന്‍പ് മുക്കോലയിലെ ഒരു കടയില്‍ കയറി അവിടെ നിന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു എന്ന വിവരം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. . ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ വിഴിഞ്ഞം പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് വിഴിഞ്ഞം എസ്.ഐ. എസ്.എസ്. സജി അറിയിച്ചു.
English Summary: Auto driver’s attack- viral video
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.