20 April 2024, Saturday

വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2022 4:39 pm

പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ ഉള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി മോട്ടര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും. കോവിഡില്‍ രണ്ട് വർഷമായി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചിട്ടില്ല.2019–20 വർഷത്തിലാണ് അവസാനമായി പ്രീമിയം പുതുക്കി നിശ്ചയിച്ചത്. അടുത്തമാസം ഒന്നു മുതലാണ് വർദ്ധനവ് നിലവിൽ വരുന്നത്. 

1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയ‍ർത്തി. നിലവിൽ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. 1500 സിസി കാറുകൾക്ക് 3416 രൂപയും (നിലവിൽ 3221) ആയി നിശ്ചയിച്ചു. അതേസമയം, 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.40,000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം. 

2019–20ലെ 41,561 രൂപയിൽ നിന്ന് 44,242 രൂപയായി ഉയരും. 20,000 കിലോഗ്രാമിൽ കൂടുതലുള്ളവയുടെ പ്രീമിയം 2019–20ലെ 33,414 രൂപയിൽ നിന്ന് 35,313 രൂപയായി ഉയരും.റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രീമിയത്തിൽ 7.5% കിഴിവ് അനുവദിച്ചിട്ടുണ്ട്.ഇലക്ട്രിക് സ്വകാര്യ കാറുകൾക്ക് 1,780 രൂപയാണ് പ്രീമിയം. ഇവയ്ക്ക് 30 കിലോവാട്ടിൽ കൂടരുത്. 65 കിലോവാട്ട് അല്ലാത്തവയുമായ കാറുകൾക്ക് 2,904 രൂപയുമായിരിക്കും പ്രീമിയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15% കിഴിവ് നൽകിയിട്ടുണ്ട്.

Eng­lish Summary:Auto insur­ance pre­mi­um increased; The new rate is effec­tive from June 1
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.