March 30, 2023 Thursday

ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്ക്, ഇലക്ട്രിക് വാഹനങ്ങളും ഓടിക്കാം: ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 12:00 pm

ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ചും ഇനി ലൈസന്‍സ് കരസ്ഥാമാക്കാം.ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കാം. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയറുള്ള വാഹനമോടിക്കുന്നതിന് തടസമില്ലെന്ന് ഉത്തരവിൽ പറയുന്നു.

7,500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗം ലൈസൻസാണ് പുതിയ വ്യവസ്ഥ. എൽഎംവി ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് മാറ്റം. സുപ്രീംകോടതി നിർദേശത്തത്തുടർന്ന് കേന്ദ്ര സർക്കാർ 2019‑ൽ നിയമം മാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലാണ് മാറ്റം വരുന്നത്. 

Eng­lish Sum­ma­ry: Auto­mat­ic and elec­tric vehi­cles can also be dri­ven for dri­ving test: Trans­port Com­mis­sion­er ordered

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.