20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 22, 2024
August 13, 2024
July 4, 2024
July 4, 2024
June 29, 2024
June 20, 2024
June 6, 2024
March 7, 2024
February 10, 2024

ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്കും മാതാപിതാക്കൾക്കും ദാരുണാന്ത്യം

Janayugom Webdesk
മലപ്പുറം
June 20, 2024 8:18 pm

കെഎസ്ആർടിസി ബസിടിച്ച് ഓട്ടോ യാത്രക്കാരായ വിദ്യാർത്ഥിനിയും മാതാപിതാക്കളും മരിച്ചു. പുൽപ്പറ്റ ഒളമതിൽ അക്കരമ്മൽ വീട്ടിൽ പരേതനായ മണ്ണിങ്ങച്ചാലിൽ ഗുലാംമൊയ്തീൻ ഹാജി-ഫാത്തിമക്കുട്ടി ദമ്പതികളുടെ മകൻ മുഹമ്മദ് അഷ്റഫ് (45), മുഹമ്മദ് അഷ്റഫിന്റെ ഭാര്യയും കുമ്മിണിപ്പറമ്പ് കുട്ടിഹസ്സൻ-ആയിശ ദമ്പതികളുടെ മകളുമായ സാജിദ (37), മകൾ ഫിദ (15) എന്നിവരാണ് മരിച്ചത്. ഫിദയെ മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് വണ്ണിന് ചേർക്കുന്നതിനായി പോകുകയായിരുന്നു ഇവര്‍.

മലപ്പുറം-കോഴിക്കാട് പാതയിൽ മേൽമുറി മുട്ടിപ്പടിയിലാണ് അപകടം.അഷ്റഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു. ദമ്പതികൾ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫിദയെ നാട്ടുകാർ ഉടൻ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

ഏറെക്കാലം പ്രവാസജീവിതം നയിച്ച മുഹമ്മദ് അഷ്റഫ് നാലുവർഷമായി വയറിംഗ് ജോലികൾ ചെയ്തു വരികയായിരുന്നു. ഫഹ്മിദ, ഫൈഹ, അഷ്ഫഖ് എന്നിവരാണ് ദമ്പതികളുടെ മറ്റുമക്കൾ. മൃതദേഹങ്ങള്‍ നാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പുൽപ്പറ്റ ജുമാമസ്ജിദിൽ ഖബറടക്കും. 

Eng­lish Summary:Autorickshaw col­lides with bus, trag­ic end for stu­dent and her parents
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.