16 April 2024, Tuesday

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പരിശീലനം നല്‍കി

Janayugom Webdesk
കൊല്ലം
May 11, 2022 9:06 pm

ട്രാക്കിന്റെയും മോട്ടോർ വാഹനവകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റിന്റെയും സംയുക്തഭിമുഖ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കുളള ഫസ്റ്റ് റെസ്പോണ്ടർ പരിശീലനം കൊട്ടിയം വൃാപാരി വൃവസായി ഹാളിൽ നടന്നു. ജോയിന്റ് ആർടിഒ ആർ ശരത്ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എൻഫോഴ്സ് മെന്റ് ആർടിഒ അൻസാരി എച്ച് ഉദ്ഘാടനം ചെയ്തു. ട്രാക്ക് സെക്രട്ടറി ഡോ. ആതുരദാസ് പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സ് നയിച്ചു. കൊട്ടിയം മുതൽ പാരിപ്പള്ളി വരെയുള്ള ഡ്രൈവർമാർക്കാണ് പരിശീലനം നൽകിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനീഷ്, നജ്മൽ ഉബൈദ്, ട്രാക്ക് മെമ്പർമാരായ ജലീൽ, ഗിരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.