Web Desk

നെടുങ്കണ്ടം

July 30, 2020, 10:00 pm

ഓട്ടോറിക്ഷ തൊഴിലാളികളുടെ ജാഗ്രത വിടുവിട്ടിറങ്ങിയ കുട്ടിയെ വീട്ടില്‍ തിരികെ എത്തിക്കുവാന്‍ കാരണമായി

Janayugom Online

വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ക്ക് തിരികെ എല്‍പ്പിക്കുവാന്‍ ജാഗ്രതകാട്ടിയ ഓട്ടോറിക്ഷകാര്‍ക്ക് നെടുങ്കണ്ടം പൊലീസിന്റെ ആദരവ്. ഉപ്പുതറയിലുള്ള വീട്ടില്‍ നിന്നും മാതാപിതാക്കളോടെ പിണങ്ങി ഇറങ്ങിയ പതിനാറ്കാരന്‍ ബാലനെ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെടുങ്കണ്ടം കഴിക്കേക്കവലയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ എത്തിയത്. തനിച്ചെത്തിയ കുട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് കൂട്ടുകാരനെ വിളിക്കാനെന്ന് പറഞ്ഞ് ഫോണ്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ സന്തോഷ്, താജുദ്ദീന്‍, വിനോദ്, വിശാഖ് എന്നിവര്‍ കുട്ടിയോട് കാര്യങ്ങള്‍ വിശദമായി തിരക്കിയതോടെയാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസിലായത്.
ഉടന്‍തന്നെ കുട്ടി ഓട്ടോറിക്ഷയില്‍ കയറ്റി ഡ്രൈവര്‍മാര്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. നെടുങ്കണ്ടം പൊലീസ് ഉപ്പുതറ പൊലീസുമായി ബന്ധപ്പെടുകയും, വിവരങ്ങള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും രക്ഷിതാക്കളും നെടുങ്കണ്ടത്ത് എത്തി കുട്ടിയെ കൊണ്ടു പോവുകയും ചെയ്തു. മാതൃകാപരവും ജാഗ്രതയോടുള്ള പ്രവര്‍ത്തനം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ അഭിനന്ദിച്ചതായി നെടുങ്കണ്ടം എസ്.ഐ.കെ.ദിലീപ്കുമാര്‍ പറഞ്ഞു.