June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

യാത്രയ്ക്ക്‌ സുരക്ഷ ഓട്ടോറിക്ഷ തന്നെ: കോവിഡ്‌ വ്യാപനം, കാറുകളിലെ യാത്ര ഒട്ടും സുരക്ഷിതമല്ല

By Janayugom Webdesk
June 17, 2021

എസി കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലെന്ന് പഠനം. എസി കാറുകളിൽ സംഘമായി യാത്ര ചെയ്യുന്നവർക്ക്, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരെക്കാൾ വിഡ് പിടിപെടാനുള്ള സാധ്യത 306  മടങ്ങാണെന്ന് ജോൺ ഹോപ്‌കിൻസ് സർവകലാശാലയിലെ ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്തായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. ബസ് ഒഴികെ മറ്റു വാഹനത്തിൽ അഞ്ച് യാത്രക്കാരും ഇതിലൊരാൾ കോവിഡ് പോസിറ്റീവും എന്നു സങ്കൽപിച്ചായിരുന്നു പഠനം. കോവിഡ് ബാധിതനിൽ നിന്ന്  മറ്റു യാത്രക്കാരിലേക്കു വൈറസ് പടരാനുള്ള സാധ്യതയാണ്  ഗവേഷകർ തേടിയത്.

നോൺ എസി കാറിൽ ഓട്ടോയേക്കാൾ 86 മടങ്ങ് അധികമാണ് കോവിഡ് സാധ്യത, ബസിലേത് ഓട്ടോയുടെ 72 മടങ്ങും. കാറുകളി‍ൽ വേഗം കൂടുന്നതനുസരിച്ചു വായുസഞ്ചാരം കൂടുമെന്നതിനാൽ വ്യാപന സാധ്യതാ തോത് 75 ശതമാനം വരെ കുറയുമെന്നും ഓട്ടോയാണ് ഏറ്റവും സുരക്ഷിതമെന്നും കണ്ടെത്തി.  ഗവേഷണഫലം ശാസ്ത്ര ജേണലായ എൻവയൺമെന്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു.

വ്യാപന സാധ്യതാ തോത് ഇങ്ങനെ: 

എസിയുള്ള കാർ: 0.061 

നോൺ എസി കാർ: 0.0171 

40 സീറ്റുള്ള ബസ്: 0.0143 

ഓട്ടോറിക്ഷ: 0.000199 

Eng­lish sum­ma­ry: Auto-rick­shaws are safe vehi­cle to trav­el dur­ing covid.
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.