15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
September 27, 2024
September 11, 2024
June 20, 2024
March 8, 2024
February 16, 2024
January 23, 2024
December 14, 2023
November 28, 2023
November 17, 2023

‘ഓക്സെല്ലോ’ സംസ്ഥാനതല കാമ്പയിനുമായി കുടുംബശ്രീ

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും 
Janayugom Webdesk
തിരുവനന്തപുരം
February 15, 2025 10:39 pm

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്സെല്ലോ’ സംസ്ഥാനതല കാമ്പയിന് ഈ മാസം തുടക്കമാകും. അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു.

കാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഈ മാസം ഓരോ ജില്ലയിലും ഒരു ബ്ലോക്ക് വീതം തെരഞ്ഞെടുത്ത് അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18 നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാനാകും. സിഡിഎസുകളില്‍ നിന്നാണ് അഫിലിയേഷന്‍ എടുക്കേണ്ടത്.
ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാന്‍ സഹായിക്കുക എന്നതും കാമ്പയിന്റെ മുഖ്യ ലക്ഷ്യമാണ്. 

ഇതിന്റെ ഭാഗമായി അവര്‍ക്ക് തദ്ദേശീയമായ ബിസിനസ് മാതൃകകള്‍ സംബന്ധിച്ച് പഠിക്കുന്നതിനും നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമൊരുക്കും. ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴില്‍ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും. കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാര്‍ത്തെടുക്കുക എന്നതു ലക്ഷ്യമിട്ട് 2021 ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. തുടര്‍ന്ന് ഓക്സോമീറ്റ്, മീറ്റ് ദ് ന്യൂ കാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.