Thursday
22 Aug 2019

ഈ ഗതി തുടർന്നാൽ മത്തി ഇനി കിട്ടാക്കനി

By: Web Desk | Monday 8 July 2019 9:30 PM IST


തിരുവനന്തപുരം: സമുദ്രമല്‍സ്യ ലഭ്യതയില്‍ വര്‍ധനയുണ്ടാകുമ്പോഴും മലയാളികളുടെ പ്രിയപ്പെട്ട മത്സ്യം മത്തിയുടെ പ്രജനനവും ലഭ്യതയും കുറഞ്ഞുതന്നെയാണ്. 2012 മുതല്‍ ഉണ്ടായ ഈ കുറവ് ഇപ്പോഴും തുടരുകയാണ്. ഇടയ്ക്ക് ചില വര്‍ഷങ്ങളില്‍ നേരിയ വര്‍ധന ഉണ്ടായതൊഴികെ മത്തിഉല്‍പ്പാദനം കുറഞ്ഞുതന്നെയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആണ് പ്രധാന കാരണമെന്ന് സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് വിഭാഗം മേധാവി ഡോ.സത്യാനന്ദന്‍ ജനയുഗത്തോട് പറഞ്ഞു.

വളര്‍ച്ചയുടെ ഘട്ടത്തില്‍ ആവശ്യമായ ആഹാരം ലഭിക്കാതെ വരുന്നതിനാല്‍ മീനുകള്‍ ചത്തുപോകുന്ന അവസ്ഥയുണ്ട്. മത്സ്യബന്ധനം നടത്തുമ്പോള്‍ പിടിക്കാവുന്ന അളവില്‍ അധികം മത്സ്യത്തെ പിടികൂടിയതും മറ്റൊരു പ്രധാനകാരണമാണ്. ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്തി ഉല്‍പ്പാദനം കുറയുകയാണ്. പഴയരീതിയിലേക്ക് മത്തിയുടെ ലഭ്യതയെത്താന്‍ ഇനി വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

Related News