ജമ്മു കശ്മീരിലെ മഷില് സെക്ടറില്‍ മഞ്ഞിടിച്ചില്‍. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികന് പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്.
ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ നാട്ടുകാരായ അഞ്ച് പേര് മരിച്ചു. രാത്രി വൈകിയും നടന്ന തെരച്ചിലില്‍ നാല് പേരെ രക്ഷിക്കാന്‍ സാധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത ഹിമപാതമാണ് വടക്കന്‍ കശ്മീരില്‍ ഉണ്ടായത്.