June 4, 2023 Sunday

Related news

February 26, 2023
October 24, 2022
October 3, 2022
June 18, 2022
June 9, 2022
June 1, 2022
May 31, 2022
May 28, 2022
May 23, 2022
May 19, 2022

വൈദ്യുതോപഭോഗം വർദ്ധിക്കുന്നു: സംസ്ഥാനത്തെ ജലാശയങ്ങളിലെ ജലശേഖരം താഴ്ചയിലേക്ക്

എവിൻ പോൾ
തൊടുപുഴ
January 16, 2020 5:17 pm

സംസ്ഥാനത്ത് ശരാശരി വൈദ്യുതോപഭോഗം 71.4863 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇന്നലെ രാവിലെ വരെ സംസ്ഥാനത്തെ വൈദ്യുതോപഭോഗം 70.2381 ദശലക്ഷം യൂണിറ്റായിരുന്നു. ഈ വർഷം ആദ്യം മുതൽ വൈദ്യുതോപഭോഗം 70 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയിരുന്നു. കഴിഞ്ഞദിവസം 12.2489 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചപ്പോൾ ബാക്കി 57.9892 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്ത് നിന്ന് എത്തിച്ചു. ഇടുക്കി ‚പള്ളിവാസൽ ജലവൈദ്യുത പദ്ധതികളിലൂടെ മാത്രം യഥാക്രമം 3.085,3.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം ഉൽപ്പാദിപ്പിച്ചത്.

സംസ്ഥാനത്ത് രാവിലെ മുതൽ അസഹനീയമായ രീതിയിൽ ചൂട് വർധിക്കുകയും മഴ അപ്രത്യക്ഷമാകുകയും ചെയ്തതത് വൈദ്യുതോപഭോഗം വർധിക്കുന്നതിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലശേഖരം 72 ശതമാനമായി താഴ്ന്നു. 2996.393 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ് സംസ്ഥാനത്തെ ജലാശയങ്ങളിലാകെ ഇപ്പോഴുള്ളത്. ജനുവരി 1ന് സംസ്ഥാനത്തെ ഡാമുകളിലാകെ 75 ശതമാനമായിരുന്നു ജലനിരപ്പ്. 3120.161 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം സംഭരണികളിൽ ഉണ്ടായിരുന്നതായിട്ടാണ് കണക്കുകൾ.

വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കിയിൽ നിലവിൽ ജലനിരപ്പ് 2377.66 അടിയാണ്. ഇത് സംഭരണ ശേഷിയുടെ 71.43 ശതമാനം വരും. കഴിഞ്ഞ വർഷവും ഇതേസമയം സമാനമായ അളവ് തന്നെയായിരുന്നു ഇടുക്കി ഡാമിൽ. നിലവിൽ ഇടുക്കിയിൽ മാത്രം 1534.311 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണുള്ളത്. പമ്പയിൽ 68ഉം ഷോലയാറിൽ 92ഉം ഇടമലയാറിൽ 71ഉം കുണ്ടളയിൽ 95 ഉം മാട്ടുപ്പെട്ടിയിൽ 86 ശതമാനവുമാണ് ജലനിരപ്പ്. കുറ്റ്യാടി78,ആനയിറങ്കൽ100,പൊന്മുടി82,നേര്യമംഗലം 64,വോവർ പെരിയാർ 73 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്.

Eng­lish sum­ma­ry: Aver­age elec­tric­i­ty con­sump­tion in the state increased to 71.4863 mil­lion units

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.