തിരുവനന്തപുരം: അവിനാശി കെഎസ്ആര്‍ടിസി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ട് ഇന്ന് ഗതാഗത കമ്മീഷണർക്ക് കൈമാറും. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അപകടത്തെക്കുറിച്ചുള്ള കെഎസ്ആർടിസിയുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പരിശോധനകൾക്കായി തിങ്കളാഴ്ച അവിനാശിയിൽ നിന്നും ബസ് ഏറ്റെടുക്കും.
മാർബിൾ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്‍നർ ടെർമിലനിൽ നിന്ന് ലോഡ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി.പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായ ലോറി ഡ്രൈവർ. മാർബിൾ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്‍നർ ടെർമിലനിൽ നിന്ന് ലോഡ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതോടെ വണ്ടി നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച് കയറി. ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് കുറേ ദൂരം ലോറി നിരങ്ങി നീങ്ങി. ഇതോടെ, ചൂട് കാരണം ലോറിയുടെ പിന്നിലെ ടയർ പൊട്ടി. ഇതോടെ ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് വണ്ടിയിലുണ്ടായ കണ്ടെയ്‍നർ എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസിയിലിടിക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ വലത് ഭാഗം മുഴുവൻ കണ്ടെയ്‍നർ ഇടിച്ച് തകർത്തു. ആ നിരയിലിരുന്ന ആളുകൾക്കെല്ലാം സാരമായ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തു.
English Summary: avinashi accident investigation report hand over today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.