മുറിവുണങ്ങാതെ അവിനാശി അപകടം: കെഎസ്ആർടിസി ബസ് കേരളത്തിലെത്തിച്ചു

Web Desk
Posted on February 26, 2020, 9:56 pm

അവിനാശിയിൽ  അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് കേരളത്തിലെത്തിച്ചു. തമിഴ്നാട് പൊലീസിൽ നിന്ന് ഏറ്റെടുത്ത ബസ് എടപ്പാളിലെ കെഎസ്ആർടിസി റീജിയണൽ വർക് ഷോപ്പിലാണ് എത്തിച്ചത്. അപകടത്തെകുറിച്ച് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസിൽ നിന്ന് എഫ് ഐ ആർ പകർപ്പ് ഏറ്റുവാങ്ങി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് 19 പേരുടെ ജീവൻ അപഹരിച്ച ഇത്രയും വലിയൊരു അപകടമുണ്ടായതെന്നാണ് എഫ് ഐ ആറിലുള്ളത്. ഡ്രൈവർ ഹേമരാജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ,അശ്രദ്ധയോടെ വാഹനമോടിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കെഎസ്ആർടിസി റിപ്പോർട്ട് സമർപ്പിക്കുക.

അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുകയുടെ ആദ്യഗഡു കെഎസ്ആർടിസി നൽകി തുടങ്ങി. ബസ് എടപ്പാളിൽ എത്തിക്കുന്നത് കാണാൻ അതിർത്തി മുതൽ ആളുകളുടെ വൻ കൂട്ടം തന്നെ ഉണ്ടായിരുന്നു. ഇപ്പോളും ആളുകൾക്ക് അവിനാശി അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല.

Eng­lish Sum­ma­ry: Avinasi acci­dent bus reached in ker­ala

You may also like this video