അവിനാശിയിൽ ഉണ്ടായ അപകടത്തിന്റെ പൂർണ ഉത്തരവാദി ലോറി ഡ്രൈവർ ഹേമരാജെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. മരണപ്പെട്ട ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കും. ആശ്രിതര്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ ആദ്യഗഡു 2 ലക്ഷംരൂപ നടപടിക്രമം പൂര്‍ത്തിയാകും മുമ്പ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട ലോറി 100മീറ്റര്‍ ഡിവൈഡറിലിടിച്ച് എതിര്‍ ദിശയിലേക്ക് തെന്നിമാറി ബസിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ വലത് ഭാഗത്തിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. സംഭവത്തെ തുടർന്ന് ഹേമരാജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഹേമരാജിനെതിരെ മനപൂർവ്വ മല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
English Summary: Avinasi bus accident followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.