കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സ്വൈപ്പിംഗ് മെഷീന്റെ വാടക ബാങ്കുകൾ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.ലോക്ക്ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ തുറക്കു വാൻ കഴിയാതെ കടുത്ത ദുരിതത്തിലാണ് വ്യാപാരി സമൂഹം. ബാങ്ക് ലോണുകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കലും മൊറോട്ടോറിയം കാലയളവിലെ പലിശ്ശ ബാങ്കുകൾ ഈടാക്കും. ഇത് ലോണെടുത്ത് സ്ഥാപനം നടത്തുന്ന വ്യാപാരികൾക്ക് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്. സർക്കാർ അടിയന്തിരമായി ഇടപെട്ട് ബാങ്കുകളെക്കൊണ്ട് മൊറോട്ടോറിയം കാലയളവിലെ പലിശ്ശ പൂർണ്ണമായും ഒഴിവാക്കി തരുവാനുള്ള നടപടിയും മൊറോട്ടോ റിയം കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസ്സമായി നീട്ടുന്നതിനുളള നടപടികൾ കൂടി സ്വീകരിക്കണം.
വ്യാപാരി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് മാത്രമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള വ്യാപാരികൾ വളരെ കുറവാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് D&O ലൈസ്സൻസ് എടുത്ത് പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നുംകേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
English Summary: avoid renting of swiping machine in commercial sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.