ഹാട്രിക്ക് വിജയം നേടി ഡൽഹി ഭരിക്കാൻ പോകുന്ന ആം ആദ്മി പാർട്ടിയുടെ വിജയ ആഘോഷ വേളയിലാണ് ‘കുഞ്ഞു കെജ്രിവാളും’ തരംഗമായത്. മഫ്ളർ കൊണ്ട് ചെവിമൂടി കഴുത്തിൽ ചുറ്റി. കുഞ്ഞുതൊപ്പിയും കണ്ണടയും വച്ച്, മെറൂൺ കളർ ജാക്കറ്റണിഞ്ഞ ‘കുഞ്ഞൻ കെജ്രിവാളാ‘യിരുന്നു വിജയവേളയിലെ സൂപ്പർ താരം. വിജയം ഏകദേശം ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ ആംആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിലും ഈ കുഞ്ഞന്റെ ഫോട്ടോ പങ്കിട്ടിരുന്നു. ‘മഫ്ളര്‍ മാന്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നീട് പാര്‍ട്ടിയുടെ വിജയവേളയിലെ സൂപ്പര്‍ താരമായി മാറി.
അവ്യാൻ തോമർ എന്നാണ് ഈ ഒരു വയസ്സുകാരൻ ‘കു ഞ്ഞൻ കെജ്രിവാളി‘ന്റെ പേര്. അച്ഛന്റെ തോളിലേറി വന്ന ഈ കുട്ടിക്കുറുമ്പൻ നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ താരമായി മാറിയത്. 2500ലേറെ തവണയാണ് അവ്യാന് തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്. ‘മഫ്ളര്‍മാന്‍’ എന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇരുത്തയ്യായിരത്തിലേറെപ്പേരാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.
ENGLISH SUMMARY: Avyan Tomar mini Kejariwal
YOU MAY ALSO LIKE THIS VIDEO