Web Desk

തിരുവനന്തപുരം

November 08, 2020, 10:55 pm

സംരംഭകത്വ മേഖലയ്ക്ക് ഉണർവ്; 41, 683 തൊഴിലവസരം സൃഷ്ടിച്ചു

Janayugom Online

കോവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ഇടപെടലില്‍ സംരംഭകത്വ മേഖലയിലും വലിയ ഉണര്‍വ്. 41,683 തൊഴിലവസരങ്ങളാണ് സംരംഭകത്വ മേഖലയിൽ സൃഷ്ടിച്ചത്. കുടുംബശ്രീയാണ് ഈ മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 18,742 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. തൊട്ടുപിന്നില്‍ വ്യവസായ വകുപ്പ് 13,015 പേര്‍ക്ക് തൊഴില്‍ നല്‍കി. ഈ മേഖലയില്‍ വ്യവസായ ‑വാണിജ്യ ഡയറക്ടറേറ്റ് വഴി മാത്രം 12,325 തൊഴില്‍ ലഭ്യമാക്കി. ഇവയ്ക്ക് പുറമെ ഡിസംബറോടെ 50,000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കും. 100 ദിന കർമ്മ പദ്ധതിയില്‍ പ്രഖ്യാപിച്ചതിലും കൂടുതല്‍ തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനായി.

100 ദിവസം കൊണ്ട് 50,000 തൊഴിലെന്നാണ് പ്രഖ്യാപനം എങ്കിലും രണ്ട് മാസം കൊണ്ട് തന്നെ 61,315 പേര്‍ക്ക് ജോലി നല്‍കി. തൊഴില്‍ ലഭിച്ചവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍— പൊതുമേഖലകളിലായി 19,632 പേര്‍ക്കാണ് ജോലി നല്‍കിയത്. വ്യവസായ വകുപ്പില്‍ 453 പേര്‍ക്കും, കായിക ‑യുവജനകാര്യ വകുപ്പില്‍ 15 പേര്‍ക്കുമാണ് ഈ കാലയളവില്‍ ജോലി നല്‍കിയത്. കേരള സംസ്ഥാന ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴില്‍ 111‑ഉം, ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍ 36‑ഉം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു.

Eng­lish sum­ma­ry; Awak­en­ing of the Entre­pre­neur­ial Sector

you may also like this video;