സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് നേടി പേരുമല പുളിഞ്ചിയില്‍ പുത്തന്‍വീട്ടില്‍ ഷമീര്‍ (32). പഠിച്ചത് കമ്പ്യൂട്ടർ ഹാർഡ്വെയർ മെക്കാനിസം എങ്കിലും കമ്പം മണ്ണിനോടും കൃഷിയോടും .ഈ കമ്പം തന്നെയാണ് ഷമീറിനെ ഒരു ഹൈടെക് കര്ഷകനാക്കിയതും .പുളിഞ്ചി സ്വദേശിയും മുൻ കർഷകനുമായ സൈഫുദീന്റെയും സലീനയുടെയും മകനാണ് ഷമീർ. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പാട്ട വസ്തുവില്‍ കൃഷി ചെയ്താണ് ഈ നേട്ടത്തില്‍ എത്തി നില്‍ക്കുന്നത്.
പ്ലസ്ടുവിന് ശേഷം മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്സില്‍ ഷമീറിന് പ്രവേശനം ലഭിച്ചത്. ഡിപ്ലോമ നേടി യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്കു ചേർന്നു . ഹിസ്റ്റോറിയിൽ ബിരുദം നേടിയപ്പോളും ‚പോലീസ് ലിസ്റ്റിൽ പേര് വന്നപ്പോളും കൃഷിയോടുള്ള അടങ്ങാത്ത ഹറാം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത് .
തുടര്‍ന്ന് മണ്ണന്തലയില്‍ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് പാട്ട വസ്തുവില്‍ വെള്ളരി കൃഷി ഇറക്കി ഷമീറിന്റെ ചുവടിവയ്പ്പ് . കൃഷിവകുപ്പും ഹോര്‍ട്ടി കോര്‍പ്പും നല്കിയ പ്രോത്സാഹനം പ്രചോദനമായി. കൃഷി തനിക്ക് വഴങ്ങും എന്ന് കണ്ടതോടെ പേരുമലയില്‍ സ്വന്തമായുള്ള 25 സെന്റില്‍ ഹൈടെക് ഫാമെന്ന ആശയം മനസിലുദിച്ചു.
ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ വായ്പ ലഭിച്ചു. പവര്‍ ഡ്രില്ലര്‍, വളം കീടനാശിനി തളിക്കുള്ള പവര്‍ സ്പ്രേ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സബ്സിഡി നിരക്കില്‍ കൃഷിവകുപ്പും അനുവദിച്ചു. ഗ്രീന്‍ കെയര്‍ കേരള സൊസൈറ്റി എന്ന സംഘടനയുടെ മാര്‍ഗ നിര്‍ദേശത്തോടെ ഫാം സജ്ജമാക്കി.ഡയറക്ട് മാര്‍ക്കറ്റിംഗിലാണ് ഷമീറിന്റെ ശ്രദ്ധ. തലസ്ഥാനത്തെ പ്രമുഖ ഷോപ്പുകളിലും നെടുമങ്ങാട് ഇക്കോഷോപ്പിലും വാളിക്കോട്ടെ പച്ചക്കറി മാളുകളിലും മുടങ്ങാതെ എത്തിക്കും. ആറു വര്‍ഷത്തിനിടയില്‍ ലോക്ഡൗണ്‍ കാലം ഒഴിച്ചാല്‍ ലാഭത്തിലാണ് ഫാമിന്റെ പ്രവര്‍ത്തനം.കാര്‍ഷിക വൃത്തിയില്‍ ഷമീറിന് സഹായികളാരുമില്ല. ഓരോ വിളവിലും രണ്ടര ടണ്‍ വെള്ളരിയും 800 കിലോ പയറും 300 കിലോ പാലക്ചീരയും 250 കിലോ വീതം സാധാരണ ചീരയും പാവലും ലഭിക്കുന്നുണ്ട്. ഡയറക്ട് മാര്‍ക്കറ്റിംഗിലാണ് ഷമീറിന്റെ ശ്രദ്ധ.
”വാപ്പയും ഉപ്പാപ്പയും കര്‍ഷകരായിരുന്നു, മണ്ണിന്റെ മനസറിഞ്ഞുള്ള ആ പാത പിന്തുടരാനാണ് ഇഷ്ടം. വൈറ്റ് കോളര്‍ ജോബിനേക്കാള്‍ ആസ്വദിച്ച് ജോലി ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ട്. ആത്മസംതൃപ്തിയല്ലേ മുഖ്യം.” ഷമീര്‍ പറയുന്നു.
ഹൈടെക് ഫാം എന്നതിലൂടെ ഒരു പുതുപുത്തൻ ആശയത്തെയാണ് കാർഷികവൃത്തിയിൽ ഷമീർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് .
english summary :Award for Best Hi-Tech Farmer
you may also like this video