കുറ്റാന്വേഷ്ണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ വർഷത്തെ പുരസ്ക്കാരം കണ്ണുർ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് കെ. വി. വേണുഗോപാൽ ഏറ്റു വാങ്ങി.
ഡിജിപി ലോക് നാഥ് ബെഹ്റയിൽ നിന്നുമാണ് പുരസ്ക്കാരവും മെഡലും ഏറ്റുവാങ്ങിയത്. തളിപ്പറമ്പ്,കണ്ണൂർ, തലശേരി പോലിസ് സബ്ബ് ഡിവിഷനുകളിൽഡി. വൈ. എസ്. പിയായി സേവനം അനുഷ്ഠിച്ചിരുന്നു.
തളിപ്പറമ്പിൽ ഡി. വൈ. എസ്. പി. യായിരിക്കെ തൃച്ഛംബരത്തെ പരേതനായ ഡോക്ടർ ക്യാപ്റ്റൻ പി. കുഞ്ഞമ്പു നായരുടെ മകൻ പി. ബാലകൃഷ്ണൻ നായരുടെ ദുരൂഹ മരണവും, അനുബന്ധമായ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽകേസ്സ്, പറശിനിക്കടവ് ലോഡ്ജിൽ നടന്ന കൂട്ടബലാൽ സംഗ കേസ്സ്, കുടിയാൻമലയിലെ ആൻമരിയയുടെ ആത്മഹത്യ കേസ്സ്, പഴയങ്ങാടിയിലെ ജ്വല്ലറി കവർച്ച കേസ്സ്, തലശേരിയിലെ ജ്വല്ലറി കവർച്ച കേസ്സ് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് സത്യസന്ധവും സുതാര്യവുമായ കേസ്സ് അന്വേഷ്ണ മികവിനാണ് വേണുഗോപാലിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. പഴയങ്ങാടി ജ്വല്ലറി കവർച്ച കേസ്സിലെ അന്വേഷണ മികവിന് ഡി. ജി. പി. യുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചിരുന്നു. കാസർക്കോട് ചീമേനി സ്വദേശിയാണ്. ചീമേനി കിഴക്കേക്കരയിലെ പിലാങ്കുവീട്ടിലെ പി. മാധവൻ്റെയും കുന്നന്ത്ര വലിയ വീട്ടിൽ യശോദയുടെയും മകനാണ് വേണുഗോപാൽ. കാസർക്കോട് ബളാലിലെ സജിനയാണ് ഭാര്യ. ഋഷിക വേണുഗോപാൽ മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.