ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ശിവശങ്കര്‍ മേനോന്

Web Desk
Posted on October 05, 2017, 3:07 pm

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരത്തിന് മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവുമാണ് പുരസ്‌കാരമെന്ന് പുരസ്‌കാര നിര്‍ണയ സമിതി അംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍ പത്രസമ്മേളനത്തിന്‍ അറിയിച്ചു. 11ന് വൈകിട്ട് അഞ്ചിന് പാളയം ബിഷപ് പെരേര ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി ടി. സതീഷ് കുമാര്‍, ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി എന്നിവരും പങ്കെടുത്തു.