67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബി കടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. 67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് അക്ഷരാർത്ഥത്തിൽ ദക്ഷിണേന്ത്യൻ സിനിമകളുടെ മേധാവിത്തം കൂടിയായിരുന്നു.
തമിഴ്‌നടൻ ധനുഷിനും ഹിന്ദി നടൻ മനോജ് ബാജ്‌പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങി. ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ് സേതുപതിക്കാണ്.
രജനീകാന്തിനാണ് ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ ഏറ്റു വാങ്ങി.
മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ്മയും, മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവരും സ്വീകരിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിന്റെ ശബ്ദമിശ്രണം നിർവഹിച്ച് റസൂൽപൂക്കുട്ടിക്കൊപ്പം പുരസ്‌കാരം ബിബിൻ ദേവ് പങ്കിട്ടു. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി.
രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത ‘കള്ളനോട്ട’മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി‘യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.
English Summary: Awarded National Film Awards
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.