Web Desk

January 13, 2020, 6:23 pm

ആക്സ് ഓയിൽ അഥവാ കോടാലി തൈലം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ആർക്കെങ്കിലും അറിയാമോ ഈ കാര്യങ്ങൾ?

Janayugom Online

ഒരു വീടായാൽ ഒരു ആക്സസ് ഓയിൽ ബോട്ടിൽ വേണമെന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടിലെ അവശ്യ വസ്തുക്കളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് തന്നെയാണ് ആക്സസ് ഓയിൽ അഥവാ കോടാലി തൈലം. ഇതിന്റെ ഗുണമേൻമ്മ തന്നെയാണ് ആളുകൾക്കിടയിൽ ഇത്രയേറെ സ്വീകാര്യത നേടാൻ കാരണമായതും.

ലൂയിമ്മ് ചി എന്ന ചൈനക്കാരാനാണ് ആക്സസ് ഓയിൽ യൂണിവേഴ്‌സ് എന്ന ബ്രാന്റിന്റെ സ്ഥാപകൻ. 1928 ൽ ലൂയിമ് ജോലി സംബദ്ധമായ ആവശ്യങ്ങൾക്കായി സിംഗപ്പൂരിൽ പോവുകയും. അവിടെ വച്ച് ജർമ്മൻകാരനായ ഒരു വൈദ്യൻ ലൂയിമ്മ് ന് ഒരു മരുന്നിന്റെ കുറിപ്പടി പറഞ്ഞു കൊടുക്കയും ചെയ്തു. കർപ്പുരം,മെന്തോൾ, ലാവെണ്ടർ ഓയിൽ എന്നിവ അടങ്ങിയതായിരുന്നു ആ തൈലം. നാട്ടിലെത്തിയ ലൂയിമ്മ് പരീക്ഷണാടിസ്ഥാനത്തിൽ ഈ തൈലം നിർമ്മിക്കുകയും ചെയ്തു. ഗുണമേൻമയിൽ ആകൃഷ്ടനായ അദ്ദേഹം തൈലം കൂടുതലായി നിർമ്മിയ്ക്കുവാൻ ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ ഇതിന് ലോഗോയോ ട്രേഡ് മാർക്കറ്റൊ ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ കാണുന്ന മഴുവിന്റെന് ചിത്രം എങ്ങനെ വന്നു എന്ന് നോക്കാം. 1942 ൽ ജപ്പാനെ യുദ്ധത്തിൽ തോൽപ്പിച്ച ചൈന പുറമെ നിന്നുള്ള മരുന്നുകൾ എല്ലാം തന്നെ നിർത്തലാക്കി. ഈ അവസരം മുതലെടുത്താണ് ആക്സസ് ഓയിൽ ബ്രാൻഡ് വിപണിയിൽ വരുന്നത്. സിംഗപ്പൂരിലും ഓയിൽ എത്തിച്ചതോടെയാണ് ലോഗോ എന്ന ആശയം ലൂമിന്റെ മനസിൽ വരുന്നത്. ലോഗോ വ്യത്യസ്‍തമായിരിക്കണം എന്നത് പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. അങ്ങനെയാണ് ആ കാലത്ത് സിംഗപ്പൂരിലെ വീടുകളിൽ എല്ലാം ഉണടായിരുന്ന കോടാലി ലോഗോയായി തിരഞ്ഞെടുത്തത്. കൂടാതെ വേറെയും ഉണ്ട് പ്രതേകതകൾ. കോടാലി തൈലത്തിന്റെ കുപ്പി ശ്രദ്ധിച്ചാൽ നമുക്ക കാണാൻ കഴിയും പ്രധാനാമായും പച്ച, നീല നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പിന്നിലും വളരെ രസകരമായ ഒരു ആശയം ഉണ്ട് കടലിലും ആകാശത്തും ഞങ്ങളുടെ ബിസിനസ്സ് ഉണ്ടെന്ന് പറയാൻ കൂടിയാണ് ഈ നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

പല്ലുവേദന, കുഴിനഖം, തലവേദന, മൂക്കടപ്പ് പേശികളിലെ വേദന ഇതിനെല്ലാം നമ്മൾ ആക്സസ് ഓയിൽ ഉപയോഗിക്കുന്നു. കാര്യമായ പരസ്യം ഇല്ലാതെ തന്നെ വിപണി കൈയടക്കിയ ഒരു ഉല്പന്നമാണ് ആക്സ് ഓയിൽ.
മികച്ച വേദന സംഹാരികളിൽ ഒന്ന്.

YOU MAY ALSO LIKE THIS VIDEO